Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Thomas Church

Kottayam

ചെ​മ്പ് സെന്‍റ് തോ​മ​സ് പള്ളിയിൽ ദു​ക്റാ​ന തി​രു​നാ​ളി​ന് കൊ​ടി​യേ​റി​

ചെ​​മ്പ്: ചെ​​മ്പ് സെ​ന്‍റ് തോ​​മ​​സ് ക​​ത്തോ​​ലി​​ക്ക പ​​ള്ളി​​യി​​ൽ​​മാ​​ർ തോ​​മാ​​ശ്ലീ​​ഹ​​യു​​ടെ ദു​​ക്റാ​​ന തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി.​വി​​കാ​​രി ഫാ.​ ​വ​​ർ​​ഗീ​​സ് പൈ​​നു​​ങ്ക​​ലി​​ന്‍റെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ലാ​​ണ് കൊ​​ടി​​യേ​​റ്റി​​യ​​ത്. തു​​ട​​ർ​​ന്ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഫാ.​ ​ഷൈ​​ജു​ ആ​​ട്ടോ​​ക്കാ​​ര​​ൻ. ഇ​​ന്നു രാ​​വി​​ലെ 6.30നു ​​ജ​​പ​​മാ​​ല, ഏ​​ഴി​​നു വി​​ശു​​ദ്ധ​ കു​​ർ​​ബാ​​ന ​ഫാ.​ ​ജ​​യിം​​സ് പു​​തു​​ശേ​​രി.

തു​​ട​​ർ​​ന്ന് ദി​​വ്യ​​കാ​​രു​​ണ്യ​ ആ​​രാ​​ധ​​ന ഫൊ​റോ​​ന​ വി​​കാ​​രി ഫാ.​​ഡോ.​ ബ​​ർ​​ക്കു​​മാ​​ൻ​​സ് കൊ​​ട​​യ്ക്ക​​ൽ. ഫാ. ​​മാ​​ത്യു​​കു​​ന്ന​​പ്പ​​ള്ളി തി​​രു​​നാ​​ൾ സ​​ന്ദേ​​ശം ന​​ൽ​കും. ​ഒ​​ന്നി​​ന് രാ​​വി​​ലെ 6.30നു ​​വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന, വൈ​​കു​​ന്നേ​​രം 5.30നു ​​വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന, ര​​ണ്ടി​​ന് രാ​​വി​​ലെ 6.15ന് ​​ജ​​പ​​മാ​​ല, ഏ​​ഴി​​ന് 10.30ന് ​​വി​​ശു​​ദ്ധ​ കു​​ർ​​ബാ​​ന​ ഫാ.​ ​ജേ​​ക്ക​​ബ് പു​​ത്ത​​ൻ​​പു​​ര.​ തു​​ട​​ർ​​ന്ന് വി​​ദ്യാ​​രം​​ഭം, കു​​ഞ്ഞു​ങ്ങ​​ൾ​​ക്ക് ചോ​​റൂ​​ട്ട്. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് തി​​രി​​വെ​​ഞ്ച​​രി​​പ്പ്, രൂ​​പം എ​​ഴു​​ന്ന​​ള്ളി​​ക്ക​​ൽ, വേ​​സ്പ​​ര ഫാ. ​​ജോ​​യി​​പ്ലാ​​ക്ക​​ൽ, പ്ര​​സം​​ഗം ഫാ.​ ​തോ​​മ​​സ് പെ​​രു​​മ്പ​​ള്ളി. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​ണം. ​മൂ​​ന്നി​​ന് രാ​​വി​​ലെ 5.30ന് ​​ജ​​പ​​മാ​​ല, തു​​ട​​ർ​​ന്ന് 6.30നും 7.30​​നും 8.30നും ​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 10.30ന് ​​തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന ഫാ.​ ​വി​​പി​​ൻ കു​​രി​​ശു​​ത​​റ.​ പ്ര​​സം​​ഗം ഫാ. ​​ജോ​​ൺ തൈ​​പ്പ​​റ​​മ്പി​​ൽ. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം.തി​​രു​​നാ​​ൾ പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് വി​​കാ​​രി ഫാ. ​​വ​​ർ​​ഗീ​​സ് പൈ​​തു​​ങ്ക​​ൽ നേ​​തൃ​​ത്വം ന​​ൽ​​കും.

NRI

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് സം​ഘ​ടി​പ്പി​ച്ചു

ഫി​ല​ഡ​ൽ​ഫി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഈ ​മാ​സം 11ന് ​ജോ​ൺ താ​മ​ര​വേ​ലി​ൽ (ട്ര​ഷ​റ​ർ), ആ​ശ ജോ​ർ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി),ജോ​ബി ജോ​ൺ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), മാ​ത്യു ജോ​ഷ്വ (മു​ൻ ട്ര​ഷ​റ​ർ), ലി​സ് പോ​ത്ത​ൻ (മു​ൻ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ഉ​മ്മ​ൻ കാ​പ്പി​ൽ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), രാ​ജ​ൻ പ​ടി​യ​റ (ഘോ​ഷ​യാ​ത്ര കോ​ഓ​ർ​ഡി​നേ​റ്റ​ർ) ​എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

കി​ക്കോ​ഫ് മീ​റ്റിം​ഗി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സു​ജി​ത് തോ​മ​സ്, ദേ​വാ​ല​യ സെ​ക്ര​ട്ട​റി സ​ഞ്ജു ജോ​ൺ, ട്ര​സ്റ്റി പോ​ൾ സി. ​ജോ​ൺ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നു മാ​ത്യു, ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം ബി​ന്നി ചെ​റി​യാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.  

ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഇ​ട​വ​ക​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു സം​സാ​രി​ച്ചു. ജോ​ൺ താ​മ​ര​വേ​ലി​ൽ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ലെ അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ദൗ​ത്യ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളേ​യും കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ആ​ശ ജോ​ർ​ജ് ഈ ​വ​ർ​ഷ​ത്തെ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ തീ​യ​തി, തീം, ​മു​ഖ്യ പ്ര​ഭാ​ഷ​ക​ർ, സ്ഥ​ലം എ​ന്നി​വ​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

District News

വ​ഴി​യോ​ര പു​ൽ​ക്കൂ​ട് ഒ​രു​ക്കി ത​വി​ഞ്ഞാ​ൽ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യം

മാ​ന​ന്ത​വാ​ടി: ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് ത​വി​ഞ്ഞാ​ൽ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യം വ​ഴി​യോ​ര പു​ൽ​ക്കൂ​ട് മ​ത്സ​രം ന​ട​ത്തി. ദേ​വാ​ല​യ​ത്തി​ന് കീ​ഴി​ലെ 20 യൂ​ണി​റ്റു​ക​ളി​ലാ​യി 20 പു​ൽ​ക്കൂ​ടു​ക​ളാ​ണ് ഒ​രു​ക്കി​യ​ത്.


ഇ​ട​വ​ക ജ​ന​ത​യു​ടെ പ​ര​സ്പ​രം കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ആ​ളു​ക​ൾ ക​ട​ന്നു​പോ​കും​വ​ഴി കാ​ണാ​ൻ ക​ഴി​യും വി​ധ​ത്തി​ലാ​ണ് വ​ഴി​യോ​ര​ത്ത് പു​ൽ​ക്കൂ​ടു​ക​ൾ സ​ജ്ജീ​ക​രി​ച്ച​ത്. ഓ​രോ യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ൾ ചേ​ർ​ന്നാ​ണ് ഒ​രോ പു​ൽ​ക്കൂ​ടു​ക​ൾ ഒ​രു​ക്കി​യ​ത്.

ആ​ഴ്ച​ക​ളോ​ളം സ​മ​യ​മെ​ടു​ത്താ​ണ് പ​ല യൂ​ണി​റ്റു​ക​ളും അ​തി​മ​നോ​ഹ​ര​മാ​യ രീ​തി​യി​ൽ പു​ൽ​ക്കൂ​ടു​ക​ൾ ഒ​രു​ക്കി​യ​ത്. വ​യ​നാ​ട്ടി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം, കാ​ർ​ഷി​ക മേ​ഖ​ല പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് പു​ൽ​ക്കൂ​ട് ഒ​രു​ക്കി​യ​ത്. പ്ര​ദേ​ശ​ത്തെ അ​ക്രൈ​സ്ത​വ​രും പു​ൽ​ക്കൂ​ടൊ​രു​ക്കാ​ൻ സ്ഥ​ലം വി​ട്ടു ന​ൽ​കു​ക​യും ഇ​ട​വ​ക അം​ഗ​ങ്ങ​ൾ​ക്ക് ഒ​പ്പം ചേ​ർ​ന്ന് പു​ൽ​ക്കൂ​ട് നി​ർ​മി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്തു.

ക്രി​സ്മ​സി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​ന്ദേ​ശ​മാ​യ കൂ​ടി​ച്ചേ​ര​ലി​ന്‍റെ വ​ലി​യ സ​ന്ദേ​ശ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു വ​ഴി​യോ​ര പു​ൽ​ക്കൂ​ട് മ​ത്സ​രം ഒ​രു​ക്കി​യ​തെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ പ​റ​ഞ്ഞു. ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 5000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 3000 രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 2000 രൂ​പ​യും ആ​ണ് സ​മ്മാ​ന

Latest News

Corehub Up